Latest

കൊതുകിനെ തുരത്താം, ഡെങ്കിപ്പനി പ്രതിരോധിക്കാം

“Manju”

കൊതുകു വഴി മാത്രമേ ഡെങ്കിപ്പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. പെട്ടെന്നുള്ള കനത്ത പനിയാണ് തുടക്കം. തലവേദന പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അതിശക്തമായ നടുവേദന, കണ്ണിനു പുറകില്‍ വേദന എന്നിവയും അനുഭവപ്പെടുന്നു. നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹത്തങ്ങിങ്ങായി ചുവന്നുതിണര്‍ത്ത പാടുകള്‍ പ്രത്യക്ഷപ്പെടുന്നു.

തുടക്കത്തില്‍ത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം. കൊതുകിനെ തുരത്തുകയാണ് ഡെങ്കിപ്പനിയുടെ ഏറ്റവും പ്രധാന സംരക്ഷണ മാര്‍ഗം. വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളംകെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

Related Articles

Back to top button