IndiaKeralaLatest

നിര്‍മല്‍ കൗര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

മൊഹാലി: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ നിര്‍മല്‍ കൗര്‍ (85) കോവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന്‍റെ ഭാര്യയാണ്. മൂന്നാഴ്ചയായി മൊഹൈലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വൈകുന്നേരം നാലോടെയായിരുന്നു മരണം. നിര്‍മല്‍ കൗറിന്‍റെ കുടുംബമാണ് മരണ വാര്‍ത്ത അറിയിച്ചത്. നിര്‍മലിനെ ശനിയാഴ്ച ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു.

ഇതിനിടെ ന്യുമോണിയ ബാധിക്കുകയും ചെയ്തു. മില്‍ഖ സിംഗും കോവിഡ് ബാധിതനാണ്. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

Related Articles

Back to top button