KeralaLatestThiruvananthapuram

മാണിക്കലില്‍ വാക്സിന്‍ കിട്ടുന്നില്ലെന്ന് വ്യാപക പരാതി

“Manju”

വെമ്പായം: മാണിക്കല്‍ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാകുന്നില്ല എന്ന പരാതി വ്യാപകമാകുന്നു. സംസ്ഥാനമൊട്ടാകെ ജനസംഖ്യ ആനുപാതികമായി കേന്ദ്ര സര്‍ക്കാരാണ് വാക്സിന്‍ അനുവദിക്കുന്നത്. ജനസംഖ്യ അടിസ്ഥാനത്തില്‍ ജില്ലയില്‍ ആളുകള്‍ കൂടുതലുള്ള പഞ്ചായത്താണ് മാണിക്കല്‍. എന്നാല്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കണ്ടെയ്ന്‍മെന്റ് സോണിലായ മാണിക്കല്‍ പഞ്ചായത്തില്‍ വാക്സിന്‍ കിട്ടാഖനിയായിരിക്കുകയാണ്.

സൗജന്യ വാക്സിന്‍ എടുക്കാന്‍ ആയിരവും രണ്ടായിരവും ഒക്കെ മുടക്കി മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. തൊട്ടടുത്ത വെമ്പായം, പുല്ലമ്പാറ, കന്യാകുളങ്ങര, നെല്ലനാട് പഞ്ചായത്തുകളില്‍ ആഴ്ചയിലൊരിക്കലെങ്കിലും വാക്സിന്‍ വിതരണമുണ്ടെങ്കില്‍ മാണിക്കലില്‍ അതുപോലും സാദ്ധ്യമാകുന്നില്ല. വാക്സിന്‍ ആദ്യ ഡോസ് എടുത്ത് 84 ദിവസം കഴിഞ്ഞവര്‍ വരെ ഇവിടെയുണ്ട്. 18നും 44നും ഇടയിലുള്ള ഒരാള്‍ക്കുപോലും വാക്സിന്‍ കിട്ടിയിട്ടുമില്ല. വാക്സിൻ കിട്ടാനില്ല എന്ന വിശദീകരണമാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്നത്.

Related Articles

Back to top button