KeralaLatestThiruvananthapuram

കോവിഡ്: മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് ബാധിച്ച്‌ രണ്ട് പേര്‍ കൂടി മരിച്ചു. പെരുമണ്ണ സ്വദേശിനി ഖദീജ (65), കൊണ്ടോട്ടി കൊട്ടുകര സ്വദേശി മൊയ്തീന്‍ (75) എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം പതിനാറായി.

അനീമിയ, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, കൊറോണറി ആര്‍ട്ടറി ഡിസീസ് എന്നിവ അലട്ടിയിരുന്ന ഖദീജ വയറ്റില്‍ നിന്ന് രക്തം പോകുന്നതിനെ തുടര്‍ന്ന് ജൂലൈ 31നാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്‌. അവിടെ വെച്ച്‌ ഹൃദയാഘാതമുണ്ടാവുകയും ആന്‍ജിയോപ്ലാസ്റ്റി ടെസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി നടത്തിയ ട്രൂനാറ്റ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഓഗസ്റ്റ് രണ്ടിന്‌ രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസിയുവിലേക്ക് മാറ്റി. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ചികിത്സ ആരംഭിച്ചു. വെന്റിലേറ്റര്‍ ചികിത്സ നല്‍കിയെങ്കിലും ഓഗസ്റ്റ് 4 രാത്രി 8.45ന് രോഗി മരണത്തിന് കീഴടങ്ങി.

Related Articles

Back to top button