IndiaLatest

രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി

“Manju”

ഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ഇന്ത്യയിലുള്ള കോവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചുപൂട്ടലില്‍ ആയിരുന്ന മ്യൂസിയങ്ങളും സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി കൊടുത്തു. ജൂണ്‍ 16 മുതല്‍ താജ്മഹലും ചെങ്കോട്ടയുമുള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറന്നുപ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് വ്യക്തമാക്കി.

ഇതേസമയം സുരക്ഷാമുന്‍കരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമാണ് സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക എന്നും അറിയിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങള്‍, മ്യൂസിയങ്ങള്‍, സൈറ്റുകള്‍ എന്നിവയാണ് കോവിഡ് സാഹചര്യം വളരെ രൂക്ഷമായപ്പോള്‍ ഇപ്പോള്‍ അടച്ചിട്ടത്.

Related Articles

Back to top button