KeralaLatest

അതിർത്തി വഴി ആളുകൾ എത്തിത്തുടങ്ങി.

“Manju”

സ്വന്തം ലേഖകൻ

കുമളി: ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടിങ്ങിയവർ എത്തിതുടങ്ങി. ഇന്നലെ മുതലാണ് ജില്ലാകളക്ടർ പാസ് അനുവദിച്ച് തുടങ്ങിയത്.

ഇടുക്കി ജില്ലയിലെ പ്രധാന ചെക്ക് പോസ്റ്റായ കുമളിയിലൂടെ ഇന്നലെ 21 പേർ എത്തി രാവിലെ എട്ടു മണിയോടെ ചെക്ക് പോസ്റ്റ് തുറന്നെങ്കിലും തേനി കളക്ടറുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഉച്ചക്കഴിഞ്ഞാണ് ആളുകൾക്ക് പ്രവേശനാനുമതി ലഭിച്ചത് ഭൂരിഭാഗവും സ്ത്രീകളായിരുന്നു. കൈകുഞ്ഞുങ്ങുളുമായി എത്തിയവരും ഉൾപ്പെടുന്നു.

കുമളി, വണ്ടിപ്പെരിയാർ, ഉപ്പുതറ, വാഴത്തോപ്പ് എന്നിങ്ങനെ ഇടുക്കി ജില്ലയിൽ നിന്നുള്ളവരും ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരുമാണ് ഇന്നലെ എത്തിയത്. ജില്ലകളക്ടർ പാസ് അനുവദിക്കുന്ന മുറയ്ക്കാണ് ആൾക്കാർക്ക് സംസ്ഥാനത്തേക്ക് എത്താൻ സാധിക്കുക.
ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംവകുപ്പ് എന്നീ സ്റ്റാളുകളിൽ പരിശോധനയ്ക്ക് ശേഷം റവന്യൂ, പൊലീസ് എന്നീവർ പാസ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തും. എത്തിയവരെ വീടുകളിൽ ക്വാറെൈന്റൻ നിരീക്ഷണത്തിലാക്കും.വീടുകളിൽ സൗകര്യം ഇല്ലാത്തവരെ അതാത് കൊവിഡ് കേന്ദ്രങ്ങളിൽ പാർപ്പിക്കും.

Related Articles

Back to top button