IndiaLatest

ലോകത്തിലെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

“Manju”

ന്യൂഡല്‍ഹി: വേള്‍ഡ് ഗിവിംഗ് ഇന്‍ഡെക്സിന്റെ (ഡബ്ല്യുജി‌ഐ) ഏറ്റവും പുതിയ കണക്കുകളനുസരിച്ച്‌ 2021 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട് ലോകത്തെ ഏറ്റവും ഉദാരമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ ഇന്ത്യ. ലോകത്തെ ഏറ്റവും ഉദാരമായ 20 രാജ്യങ്ങളുടെ പട്ടികയാണ് ഡബ്ല്യുജി‌ഐ പുറത്തുവിട്ടിരിക്കുന്നത്. പട്ടികയില്‍ 14 ആം സ്ഥാനത്താണ് ഇന്ത്യയുള്ളത്. പത്ത് വര്‍ഷത്തെ ആഗോള റാങ്കില്‍ ഇന്ത്യ 82 ആം സ്ഥാനത്തായിരുന്നു.

കോവിഡ് പകര്‍ച്ചവ്യാധി സമയത്ത് ലോകമെമ്ബാടുമുള്ള കമ്മ്യൂണിറ്റികള്‍ സഹ പൗരന്മാരെ സഹായിക്കുന്നതിനായി അണിനിരന്നു. ഇന്ത്യ മറ്റ് രാജ്യങ്ങളെയും സഹായിച്ചു. കോവിഡ് വാക്സിനുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. പ്രതിസന്ധി ഘട്ടത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായമായി നിലയുറപ്പിച്ചു. ഇതിന്റെ ഫലമായി 2009 ന് ശേഷം ഏറ്റവും അധികം ‘അപരിചിതരെ സഹായിച്ച’ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു. 61 ശതമാനം ഇന്ത്യക്കാരും കഴിഞ്ഞ വര്‍ഷം അപരിചിതരെ സഹായിച്ചു.

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി പാശ്ചാത്യ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ സൂചിക താഴേക്ക് പതിച്ചതായി വേള്‍ഡ് ഗിവിംഗ് ഇന്‍ഡെക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ പട്ടികയില്‍ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്ന യു‌എസ്‌എ, കാനഡ, അയര്‍ലന്‍ഡ്, യുകെ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളെല്ലാം പട്ടികയില്‍ താഴേക്ക് പോയി. കോവിഡ് ലോക്ക്ഡൗണ്‍ ഓരോ രാജ്യങ്ങളെയും എത്രത്തോളം ബാധിച്ചുവെന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്ന് വേള്‍ഡ് ഗിവിംഗ് ഇന്‍ഡെക്സ് ചൂണ്ടിക്കാട്ടുന്നു.

നൈജീരിയ, ഘാന, ഉഗാണ്ട, കൊസോവോ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ റാങ്കിംഗില്‍ മുന്നേറുകയും ആദ്യ പത്തില്‍ ഇടം നേടുകയും ചെയ്തു. മറ്റ് രാജ്യങ്ങളുടെ ആപേക്ഷിക ഇടിവാണ് അവരുടെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നതെന്നാണ് സൂചന. ഇന്തോനേഷ്യ ഒന്നാം സ്ഥാനത്തും കെനിയ രണ്ടാം സ്ഥാനത്തും തുടരുന്നു. നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ മൂന്നെണ്ണം (നൈജീരിയ, ഘാന, ഉഗാണ്ട) ആദ്യമായി ആദ്യ പത്തില്‍ ഇടം നേടി. സാധാരണയായി ആദ്യ പത്തില്‍ ഇടം നേടുന്ന മിക്ക പാശ്ചാത്യ രാജ്യങ്ങളും റാങ്കിംഗില്‍ വളരെ താഴെയാണ്.

ഇന്ത്യയിലെ പുരോഗതി എല്ലാ പ്രായക്കാര്‍ക്കും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമിടയിലാണുള്ളത്. 61% ഇന്ത്യക്കാരും അപരിചിതരെ സഹായിച്ചു. 34% ആളുകള്‍ സന്നദ്ധപ്രവര്‍ത്തകറായി മാറി. 36% പേര്‍ മാറ്റ് രാജ്യങ്ങള്‍ക്കായി പണം സംഭാവന ചെയ്തു. ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച്‌ ഇന്‍‌ഡെക്‌സ് പ്രശംസിച്ചു. ‘ഇന്ത്യ കടുത്ത കോവിഡ് തരംഗത്തിനു കീഴിലുള്ളപ്പോഴാണ് ഈ റിപ്പോര്‍ട്ട് വരുന്നത്. ഇന്ഡക്സില് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് അഭിനന്ദനീയമാണ്. വിവിധ കാരണങ്ങളാല്‍ – പ്രത്യേകിച്ച്‌ കോവിഡ് റിലീഫിനായി ആളുകള്‍ പണവും സമയവും ഉദാരമായി സംഭാവന ചെയ്യുന്നുവെന്നത് കാണുമ്ബോള്‍ വളരെയധികം പ്രതീക്ഷകള്‍ നല്‍കുന്നു’.- സി‌എ‌എഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് മീനാക്ഷി ബാത്ര പറഞ്ഞു.

Related Articles

Back to top button