KeralaLatest

ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍; വിഎച്ച്‌എസ്‌സി പരീക്ഷകള്‍ 21 മുതല്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍. വിഎച്ച്‌എസ്‌സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതലും ആരംഭിക്കും. പരീക്ഷയോട് അനുബന്ധിച്ച പരിശീലനത്തിനായി വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താമെന്നും വിദ്യാഭ്യാസവകുപ്പ് പുറത്തുവിട്ട ഉത്തരവില പറയുന്നു. ജൂണ്‍ 17 മുതല്‍ 25 വരെയാണ് ഇത്തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെത്താനാകുക. മുന്‍പ് ജൂണ്‍ 22 ന് പരീക്ഷ ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ് നല്‍കിയിരുന്നതെങ്കിലും കൂടുതല്‍ സമയം വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ചാണ് പരീക്ഷാതിയതി നീട്ടിയത്.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക.വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ട മാസ്‌കും, ഗ്ലൗസും നിര്‍ബന്ധമാണ്. ലാബില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിടൈസര്‍ ഉപയോഗിക്കണം. ലാബിനുള്ളില്‍ വായുസഞ്ചാരമുണ്ടാകണം. ഒരു വിദ്യാര്‍ഥി ഉപയോഗിച്ച ഉപകരണങ്ങള്‍ മറ്റ് കുട്ടികള്‍ കൈമാറി ഉപയോഗിക്കാന്‍ പാടില്ല. കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ സമയക്രമം നല്‍കും.കൊവിഡ് പോസിട്ടീവായ വിദ്യാര്‍ത്ഥികള്‍ക്ക് രോഗം ഭേദമായ ശേഷം പ്രത്യേക പരീക്ഷ കേന്ദ്രത്തില്‍ പരീക്ഷയില്‍ പങ്കെടുക്കാം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ക്ക് കഴിവതും ലാപ് ടോപ്പുകള്‍ നല്‍കാനും നിര്‍ദേശമുണ്ട്. പരീക്ഷയുടെ ദൈര്‍ഘ്യവും, ചെയ്യേണ്ട ചോദ്യങ്ങളുടെ എണ്ണവും കുറച്ചു നല്‍കിയിട്ടുണ്ട്. ബോട്ടണി പരീക്ഷയില്‍ നിന്ന് മൈക്രോസ്‌കോപ്പ് ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്.കെമിസ്ട്രി ലാബിലെ സാള്‍ട്ട് അനലിസിസിന്റെ സിസ്റ്റമാറ്റിക് പ്രോസിജിയര്‍ എഴുതി നല്‍കിയാല്‍ മതി. അതേസമയം പ്രാക്ടിക്കല്‍ ക്ലാസുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവകുട്ടിക്ക് കത്തയച്ചിരുന്നു.

Related Articles

Back to top button