KeralaLatest

മാലിന്യ ശേഖരണ കേന്ദ്രത്തിന് തീപിടിച്ചു

“Manju”

തിരുവനന്തപുരം: ചാക്കയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ മാലിന്യ ശേഖരണ കേന്ദ്രത്തിന് തീപിടിച്ചു. മേല്‍ക്കൂര ഉള്‍പ്പെടെ കത്തിനശിച്ചിരിന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. ചാക്ക – എയര്‍പോര്‍ട്ട് റോഡില്‍ പാലത്തിന് സമീപത്തെ മാലിന്യശേഖരണ കേന്ദ്രത്തിലായിരുന്നു തീപിടിത്തം ഉണ്ടായത്.

പ്ലാസ്റ്റിക്, ചെരുപ്പ്, ബാഗ് അടക്കമുള്ള മാലിന്യങ്ങള്‍ ശേഖരിച്ച്‌ തരം തിരിച്ച്‌ സൂക്ഷിക്കുന്ന കേന്ദ്രമാണിത്. തീ കെട്ടിടത്തിന്റെ എല്ലാ ഭാഗത്തേക്കും പടരുകയായിരുന്നു .

 

Related Articles

Back to top button