KeralaLatest

“ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങ്”; സ്മാര്‍ട്ട് ഫോണ്‍ ചലഞ്ച്

“Manju”

ആലപ്പുഴ: വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചുമായി പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയില്‍ വരുന്ന സ്‌കൂളുകളില്‍ 60 വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ പഠനത്തിന് വഴിമുട്ടി നില്‍ക്കുന്നത്.

ആദ്യഘട്ടമായി തന്നെ 16 പേര്‍ക്ക് പഞ്ചായത്ത് അധികൃതരും ജീവനക്കാരും ചേര്‍ന്ന് ഫോണ്‍ വാങ്ങി നല്‍കുമെന്ന് പ്രസിഡന്റ് അമ്പിളി ടി.ജോസ് വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് ചലഞ്ചിലൂടെ ഫോണ്‍ ലഭ്യമാക്കുകയും ചെയ്യും. ഫോണ്‍ ചലഞ്ചില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9999089840, 9496043668 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

Related Articles

Back to top button