IndiaLatest

 ന്യൂഡല്‍ഹി എയിംസിന്റെ ”ഇ-ഐസിയു” വീഡിയോ കണ്‍സള്‍ട്ടേഷന്‍ പ്രോഗ്രാം ശ്രദ്ധ നേടുന്നു

“Manju”

ബിന്ദുലാൽ തൃശൂർ

ഇതുവരെ പരിപാടി സംഘടിപ്പിച്ചത് 11 സംസ്ഥാനങ്ങളിലെ 43 പ്രധാന ആശുപത്രികളില്‍
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി എയിംസ് ആരംഭിച്ച ‘ഇ-ഐസിയു’ വീഡിയോ കണ്‍സള്‍ട്ടേഷന്‍ പരിപാടി ശ്രദ്ധനേടുന്നു. രാജ്യമെമ്പാടുമുള്ള ഐസിയു ഡോക്ടര്‍മാര്‍ക്കായാണ് ജൂലൈ എട്ടിന് ‘ഇ-ഐസിയു’ ആരംഭിച്ചത്. കോവിഡ് 19 മരണനിരക്ക് കുറയ്ക്കുന്നതിനുള്ള കേന്ദ്രഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്കു കരുത്തു പകരുന്നതാണ് പരിപാടി. കോവിഡ് 19 ബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഈ വീഡിയോ പ്ലാറ്റ്ഫോമില്‍ സംശയങ്ങള്‍ ചോദിക്കാനാകും. അവരുടെ അനുഭവങ്ങളും അറിവും ന്യൂഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുമായും വിദഗ്ധരുമായും പങ്കിടാനും അവസരം ലഭിക്കും.

ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങളുടെ വെളിച്ചത്തില്‍,ഐസൊലേഷന്‍ കിടക്കകള്‍, ഓക്‌സിജന്‍ സംവിധാനമുള്ള കിടക്കകള്‍, ഐസിയു കിടക്കകള്‍ ഉള്‍പ്പെടെ 1000 കിടക്കകളുള്ള ആശുപത്രികളില്‍ മികച്ച ചികിത്സാരീതി ഉറപ്പുവരുത്തി കൊണ്ട് കോവിഡ് 19 മരണനിരക്ക് കുറയ്ക്കലാണ് ഈ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷ്യം. മുംബൈ (10), ഗോവ (3), ഡല്‍ഹി (3), ഗുജറാത്ത് (3), തെലങ്കാന (2), അസം (5), കര്‍ണാടക (1), ബിഹാര്‍ (1), ആന്ധ്രപ്രദേശ് (1), കേരളം (1), തമിഴ്നാട് (13) എന്നീ സംസ്ഥാനങ്ങളിലെ 43 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നാലു സെഷനുകള്‍ ഇതിനകം സംഘടിപ്പിച്ചു.

ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീണ്ട ഈ വീഡിയോ കോണ്‍ഫറന്‍സ് സെഷനുകളില്‍ കോവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. റെംഡെസിവിര്‍, പ്ലാസ്മ, ടോസിലിസുമാബ് തുടങ്ങിയ ‘ഇന്‍വെസ്റ്റിഗേഷണല്‍ തെറാപ്പികളുടെ’ യുക്തിസഹമായ ഉപയോഗത്തെക്കുറിച്ചും പരിപാടിയില്‍ ചര്‍ച്ച ചെയ്തു.

അഞ്ഞൂറോ അതില്‍ കൂടുതലോ കിടക്കകള്‍ ഉള്ള ആശുപത്രികളിലെ ഐസിയു ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വരുന്ന ആഴ്ചകളില്‍ ‘ഇ-ഐസിയു’ വീഡിയോ കണ്‍സള്‍ട്ടേഷന്‍ പരിപാടി സംഘടിപ്പിക്കും.

Related Articles

Back to top button