EntertainmentLatest

റീനുവും സച്ചിനും കൊള്ളാം; പ്രേമലുവിനെ പ്രശംസിച്ച് രാജമൗലി

“Manju”

മലയാളത്തിലെ സര്‍പ്രൈസ് സൂപ്പര്‍ ഹിറ്റ് ചിത്രമാണ് പ്രേമലു. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയ സ്വന്തമാക്കിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ പ്രേമലു ചിത്രത്തെയും മകന്‍ കാര്‍ത്തികേയനെയും അഭിനന്ദിച്ച് രാജമൗലി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

”കാര്‍ത്തികേയ തെലുങ്കില്‍ പ്രേമലു ചെയ്യുന്നതില്‍ വളരെ സന്തോഷം. ചിരിയുടെ കലാപമാണ് ചിത്രം. യൂത്തിന്റെ ഭാഷ പൂര്‍ണ്ണമായി ചിത്രത്തില്‍ കൊണ്ടുവന്ന എഴുത്തുകാരന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ട്രെയിലറിലെ റീനു എന്ന പെണ്‍കുട്ടിയെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സച്ചിന്‍ എന്ന കഥാപാത്രം വളരെ നന്നായിട്ടുണ്ട് . പക്ഷേ എന്റെ പ്രിയങ്കരന്‍ ആദി, ജെ കെ ജസ്റ്റ് കിഡിങ്” എന്നാണ് രാജമൗലി പറഞ്ഞിരിക്കുന്നത്.

പ്രേമലുവിന്റെ തെലുങ്ക് വേര്‍ഷന്‍ നാളെ തിയേറ്ററുകളില്‍ എത്താന്‍ ഇരിക്കെയാണ് രാജമൗലിയുടെ ട്വിറ്റര്‍ പോസ്റ്റ്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായിരിക്കുന്നത്. നിരവധി പേരാണ് കമന്റുമായി പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്

 

Related Articles

Back to top button