Latest

സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

“Manju”

ന്യൂഡല്‍ഹി: സൗജന്യങ്ങള്‍ വാരിക്കോരി നല്‍‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് സര്‍ക്കാരുകള്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. പ്രധാന മന്ത്രി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ് നല്‍കിയത്. ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വര്‍‍ധിച്ചതുമൂലം ശ്രീലങ്കയും പാകിസ്ഥാനും സാമ്പത്തിക പ്രതിസന്ധി നേരിട്ടതും കേന്ദ്രം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമടക്കം സാമൂഹിക രംഗത്തെ ക്ഷേമപദ്ധതികള്‍ സൗജന്യം നല്‍കാം. എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍കുന്നത് ഖജനാവ് കാലിയാക്കുക മാത്രമല്ല അനാവശ്യ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കണക്കിലെടുത്തുകൊണ്ടുമാത്രമേ സൗജന്യങ്ങള്‍ വാഗ്ദാനങ്ങള്‍ ്രഖ്യാപിക്കാന്‍ പാടുള്ളു. സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണം. ബജറ്റിന് പുറത്തെ കണക്കെടുപ്പിനെ കുറിച്ചും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

 

 

Related Articles

Back to top button