Uncategorized

കോപ്പയിൽ സമനിലക്കുരുക്കഴിച്ച് മെസിപ്പട

“Manju”

ബ്രസീലിയ : ഈ വർഷത്തെ കോപ്പ അമേരിക്കയിൽ ആദ്യ ജയം സ്വന്തമാക്കി സൂപ്പർ താരം ലയണൽ മെസിയുടെ അർജന്റീന. ഒരു ഗോളിനാണ് കരുത്തരായ ഉറുഗ്വേയെ അർജന്റീന പരാജയപ്പെടുത്തിയത്. മെസിയുടെ മാജിക്കല്‍ അസിസ്റ്റില്‍ റോഡ്രിഗസാണ് വിജയഗോള്‍ നേടിയത്. ആദ്യമത്സരത്തിൽ സമനില വഴങ്ങിയ മെസിപ്പട ജയം പ്രതീക്ഷിച്ചുതന്നെയാണ് രണ്ടാം മത്സരത്തിനിറങ്ങിയത്.

സൂപ്പർതാരങ്ങളായ സുവാരസും കവാനിയും അടക്കമുള്ള അണിനിരന്ന ഉറുഗ്വേയ്ക്കെതിരെ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം പുലർത്താൻ അർജന്റീനയ്ക്കായി. 13-ാം മിനിറ്റില്‍ ഷോര്‍ട് കോര്‍ണറില്‍ നിന്ന് മെസിയൊരുക്കിയ അളന്നുമുറിച്ച ക്രോസില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റോഡ്രിഗസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. റോഡ്രിഗസിന്റെ ഹെഡ്ഡര്‍ പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. താരത്തിന്റെ ആദ്യ അന്താരാഷ്ട ഗോൾ കൂടിയായിരുന്നു ഇത്. ജയത്തോടെ ടീം നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.

Related Articles

Back to top button