LatestThiruvananthapuram

ശാന്തിഗിരിയില്‍ ഇന്ന് പൂജിതപീഠം സമര്‍പ്പണാഘോഷം

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിൽ പൂജിതപീഠം ആഘോഷത്തിന് ഇന്ന് (22.02.2024) രാവിലെ 6.00 മണിക്ക് താമരപര്‍ണ്ണശാലയ്ക്ക് മുന്നിലുള്ള കൊടിമരത്തില്‍ ധ്വജം ഉയര്‍ന്നതോടെ ആരംഭമായി. 22-ാംമത് പൂജിതപീഠം സമര്‍പ്പണം ആഘോഷമാണ് ഇന്ന് ശാന്തിഗിരി പരമ്പര സമുചിതമായി ആഘോഷിക്കുന്നത്. രാവിലെ 5.00 മണിക്കുള്ള ആരാധനയ്ക്ക് ശേഷം പര്‍ണ്ണശാലയില്‍ സന്ന്യാസി സന്ന്യാസിനിമാര്‍ പുഷ്പസമര്‍പ്പണം നടത്തി. തുടര്‍ന്ന് 7.00 മണിമുതല്‍ ഭക്തര്‍ക്ക് പുഷ്പസമര്‍പ്പണം നടക്കുന്നു. 10.30 ന് പൂജിതപീഠം സമര്‍പ്പണം പൊതുസമ്മേളനം നടക്കും. 11 ന് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും. 12 ന് ആരാധനയും ഗുരുപൂജയും. ഉച്ചയ്ക്ക് അന്നദാനം. വൈകിട്ട് 4 ന് ആശ്രമസമുച്ചയത്തിൽ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിൽ നിന്നും കുംഭഘോഷയാത്ര ആരംഭിക്കും. മുത്തുക്കുട, വാദ്യഘോഷങ്ങൾ, ദീപങ്ങൾ‍ എന്നിവയുടെ അകമ്പടിയോടെയാകും കുംഭമേള നടക്കുന്നത്. കർ‍മ്മദോഷങ്ങളും മാറാവ്യാധികളും മാറി കുടുംബത്തിൽ‍ ക്ഷേമ ഐശ്വര്യങ്ങൾ നിറയുക എന്ന സങ്കല്പത്തിലാണ് വിശ്വാസികൾ‍ കുംഭം എടുക്കുന്നത്. ആശ്രമസമുച്ചയം പ്രദക്ഷിണം വെച്ച് കുംഭങ്ങളും ദീപങ്ങളും ഗുരുപാദത്തിൽ സമർപ്പിക്കുന്നതോടെ ഈ വര്‍ഷത്തേ പൂജിതപീഠം ആഘോഷത്തിന് സമാപനമാകും.

Related Articles

Back to top button