IndiaKeralaLatest

കോവിഡ്‌; വായ്‌പകള്‍ക്ക്‌ ഡിസം. 31വരെ മൊറട്ടോറിയം വേണം-കേരളം

“Manju”

തിരുവനന്തപുരം : കോവിഡ്‌ മഹാമാരി സമസ്‌ത മേഖലകളെയും പൂര്‍ണമായും തകര്‍ത്ത സാഹചര്യത്തില്‍ വായ്‌പകള്‍ക്ക്‌ ഈ വര്‍ഷം ഡിസംബര്‍ 31 വരെ പിഴയും പിഴപ്പലിശയുമില്ലാതെ മൊറട്ടോറിയം അനുവദിക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍. 2018 മുതല്‍ ആകെ തകര്‍ന്നിരിക്കുന്ന കേരളത്തിന്റെ സമ്പദ്‌ഘടനയില്‍ കോവിഡ്‌ അതിരൂക്ഷമായ പ്രതിസന്ധികളാണ്‌ സൃഷ്‌ടിച്ചിരിക്കുന്നതെന്നും മന്ത്രി കെ.എന്‍. ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‌ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
കോവിഡിന്റെ രണ്ടാമത്തെ തരംഗം മൂലമുള്ള ലോക്‌ഡൗണ്‍ സാമ്പത്തിക- സാമൂഹിക രംഗങ്ങളെ പ്രതികൂലമായി ബാധിച്ചു. അനൗപചാരികമേഖല, കൃഷി, ടൂറിസം, ഹോസ്‌പിറ്റാലിറ്റി, എം.എസ്‌.എം.ഇ തുടങ്ങിയവയിലെ തൊഴിലാളികള്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന്‌ സാധ്യമായ എല്ലാ നടപടികളും സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്‌.
എന്നിരുന്നാലും, വ്യക്‌തികള്‍ എടുത്ത വായ്‌പകള്‍, പ്രത്യേകിച്ച്‌ അസംഘടിത മേഖല, സൂക്ഷ്‌മ ഇടത്തരം ചെറുകിട സംരംഭങ്ങള്‍ ( എം.എസ്‌.എം.ഇ) കൃഷിക്കാര്‍ എന്നിവര്‍ അവയുടെ തിരിച്ചടവിന്‌ വല്ലാത്ത ബുദ്ധിമുട്ട്‌ നേരിടുകയാണ്‌. ആ സാഹചര്യത്തില്‍ അവര്‍ക്ക്‌ ഈ വര്‍ഷം ഡിസംബര്‍ 31 വരെ മൊറട്ടോറിയത്തിന്റെ രൂപത്തിലെങ്കിലും ആശ്വാസം നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button