KeralaLatestThrissur

തങ്ങാലൂര്‍ ബ്രാഞ്ച് വാര്‍ഷികത്തിന്റെഭാഗമായി പൊതിച്ചോര്‍ വിതരണം നടന്നു.

“Manju”
തങ്ങാലൂര്‍ ബ്രാഞ്ച് പ്രതിഷ്ഠാ വാര്‍ഷികത്തിന്റെ ഭാഗമായി സര്‍വ്വാദരണീയ ജനനിമാരുടെ നേതൃത്വത്തില്‍ പൊതിച്ചോര്‍ തയ്യാറാക്കുന്നു.

തങ്ങാലൂര്‍ (തൃശ്ശൂര്‍) : ശാന്തിഗിരി ആശ്രമം, തങ്ങാലൂർ ബ്രാഞ്ച് പ്രതിഷ്ഠാ വാർഷികത്തിന്റെ ഭാഗമായി തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് 100 പേര്‍ക്ക് പൊതിച്ചോര്‍ വിതരണം നടത്തി. മെഡിക്കല്‍ കോളേജിലെ കിടപ്പ് രോഗികളുടെ ബന്ധുക്കള്‍ പൊതിച്ചോര്‍ ഏറ്റുവാങ്ങി. പൊതിച്ചോര്‍ വിതരണത്തിന്റെ തുടക്കം സർവ്വാദരണീയ ജനനി ആദിത്യ ജ്ഞാനതപസ്വിനിയും, സർവ്വാദരണീയ ജനനി കല്പന ജ്ഞാന തപസ്വിനിയും ചേർന്നു നിർവ്വഹിച്ചു.

Related Articles

Back to top button