KeralaLatestPathanamthitta

കോന്നി ഇക്കോ ‌ടൂറിസം പദ്ധതി ഒരുങ്ങുന്നു

“Manju”

കോന്നി: ടൂറിസത്തിന് പുതുജീവന്‍ നല്‍കാനായി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി കോന്നിയില്‍ വമ്പന്‍ മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കുന്നു. കഴിഞ്ഞ സംസ്ഥാന ബഡ്ജ​റ്റില്‍ പ്രഖ്യാപിച്ച ബയോഡൈവേഴ്‌സി​റ്റി സര്‍ക്യൂട്ടില്‍ കോന്നി ഇക്കോ ടൂറിസത്തെയും ഉള്‍പ്പെടുത്തിയിരുന്നു.

ഇതിന്റെ മുന്നോടിയായി ധാരാളം വിദേശ സ്വദേശ ടൂറിസ്​റ്റുകള്‍ കോന്നിയില്‍ എത്തിച്ചേരാന്‍ സാധ്യതയും ഉണ്ട്. ഈ സാഹചര്യം മുന്‍നിറുത്തിയാണ് ടൂറിസം രംഗത്ത് പരമാവധി സാധ്യതകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നത്.

Related Articles

Back to top button