InternationalLatest

നോറോവൈറസിന്റെ ലക്ഷണങ്ങളെ കുറിച്ച്‌ അറിയാം

“Manju”

ഇംഗ്ലണ്ട് ; കൊവിഡ് ഭീതിക്കിടെ യുകെയില്‍ നോറോവൈറസ്​ വ്യാപനം കൂടി റിപ്പോര്‍ട്ട് ചെയ്യുകയാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (PHE). നോറോവൈറസ് പ്രധാനമായും ഛര്‍ദ്ദിയും അതിസാരവുമാണ് രോഗികളില്‍ ഉണ്ടാക്കുക. ‘വൊമിറ്റിങ് ബഗ്’ എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു. കഴിഞ്ഞ ആഴ്ച വരെ യുകെയില്‍ 154 പേരില്‍ രോഗം റിപ്പോര്‍ട്ട്​ ചെയ്തതായാണ്​ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു.

വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളില്‍ കൂടി പകരാന്‍ നോറോവൈറസിനും സാധിക്കും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തില്‍ രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും. വൈറസ് ബാധിച്ച്‌ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കുകയും രോഗം മാറിയാലും കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ലക്ഷണങ്ങള്‍…
ഛര്‍ദ്ദിയും അതിസാരവുമാണ് പ്രധാന ലക്ഷണങ്ങള്‍.
വയര്‍വേദന
വയറിളക്കം
ഉയര്‍ന്ന പനി
തലവേദന
കൈകാല്‍ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.

Related Articles

Back to top button