KeralaLatest

ഏപ്രില്‍ മാസത്തിലെ വിഷു, ഈസ്‌റ്റര്‍ ഭക്ഷ്യക്കിറ്റ്‌ വിതരണം ഇന്നാരംഭിക്കും

“Manju”

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഇന്ന് ആരംഭിക്കും; ഉപ്പ്​ മുതല്‍ സോപ്പ്​ വരെ 14 വിഭവങ്ങള്‍.സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും സൗജന്യകിറ്റ് ലഭിക്കുമെന്ന ഭക്ഷ്യവകുപ്പ് അറിയിച്ചു.കാര്‍ഡുടമകള്‍ക്ക്‌ സൗജന്യമായി ഭക്ഷ്യധാന്യ കിറ്റു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്‌ 4183 കോടി രൂപ.

ഭക്ഷ്യക്കിറ്റ് വിതരണവും സ്‌പെഷ്യല്‍ അരി വിതരണവും ഇന്ന് മുതല്‍ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. രാവിലെ മുതല്‍ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്‌പെഷ്യല്‍ അരിയും നല്‍കും. കിറ്റുകള്‍ വിതരണത്തിനായി റേഷന്‍ കടകളിലെത്തിച്ചു.

സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തിരുന്നു. മുന്‍ഗണനേതര വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെയുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അരിവിതരണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാം. ജസ്റ്റീസ് പി.വി. ആഷയുടെ ബെഞ്ചാണ് ഹര്‍ജി കേട്ടത്.

Related Articles

Back to top button