IndiaLatest

കശ്മീര്‍ നേതാക്കളുമായി പ്രധാനമന്ത്രിയുടെ സർവ്വകക്ഷിയോഗം ഇന്ന്

“Manju”

ദില്ലി: കശ്മീരിന്റെ ഭാവി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ദില്ലിയില്‍ യോഗം ചേരും. കശ്മീരില്‍ നിന്നുള്ള സര്‍വകക്ഷികളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം കശ്മീരിന് സംസ്ഥാന പദവി  നല്‍കുന്ന കാര്യം ചര്‍ച്ചയാവും.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള കേന്ദ്രത്തിന്റെ ആദ്യ അനുനയ നീക്കമാണിത്. പ്രധാനമന്ത്രിയില്‍ നിന്ന് കശ്മീരിലെ പ്രധാന നേതാക്കള്‍ക്കെല്ലാം ക്ഷണം ലഭിച്ചിട്ടുണ്ട്. കശ്മീരിനുള്ള പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന നിര്‍ദേശം ഉറപ്പായും ഗുപ്കര്‍ സഖ്യത്തിലെ പാര്‍ട്ടികള്‍ ഉന്നയിക്കും. ഇതിനിടെ കശ്മീരില്‍  കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രവാദികള്‍ ആക്രമണത്തിന് ലക്ഷ്യമിട്ടേക്കുമെന്നും സൂചനയുണ്ട്.

Related Articles

Back to top button