Sports

യൂറോകപ്പിൽ ഇനി നോക്കൗട്ട്; പ്രീക്വാർട്ടർ ലൈനപ്പായി

“Manju”

റോം: യൂറോ കപ്പ് ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക്. പ്രീക്വാർട്ടറിൽ പോരാടുന്നവരുടെ പട്ടിക തയ്യാറായി. ആറ് ഗ്രൂപ്പിലെ മികച്ച രണ്ടു സ്ഥാനക്കാർക്ക് പുറമേ ഗ്രൂപ്പ് എഫിൽ നിന്ന് പോർച്ചുഗലും ഡിയിൽ നിന്ന് ചെക് റിപ്പബ്ലിക്കും, എയിൽ നിന്ന് സ്വിറ്റസർലന്റും സിയിൽ നിന്നും ഉക്രൈനും അവസാന പതിനാറിലെത്തി.

ശനിയാഴ്ച വെയ്ൽസും ഡെൻമാർക്കുമാണ് ആദ്യ പ്രീക്വാർട്ടർ പോരാട്ടം നടക്കുന്നത്. അന്ന് തന്നെ ഇറ്റലി ഓസ്ട്രിയയെ നേരിടും. ബെൽജിയം-പോർച്ചുഗൽ, സ്‌പെയിൻ-ക്രൊയേഷ്യ, ഇംഗ്ലണ്ട്-ജർമ്മനി എന്നീ മത്സരങ്ങളാണ് നിർണ്ണായകമാവുക.

മറ്റ് മത്സരങ്ങളിൽ നെതർലന്റ്‌സ് ചെക് റിപ്പബ്ലിക്കിനേയും, ഫ്രാൻസ് സ്വിറ്റ്‌സർലന്റിനേയും സ്വീഡൻ ഉക്രൈനേയും നേരിടും.

Related Articles

Back to top button