LatestThiruvananthapuram

ചാന്ദ്രയാന്‍ ദൗത്യത്തിന് ആശംസകള്‍ അറിയിച്ച്‌ മോഹന്‍ലാല്‍

“Manju”

‘ഓരോ ഇന്ത്യക്കാരനെയും പോലെ താനും അഭിമാനത്തോടെ കാത്തിരിക്കുന്നു’, ഇന്ത്യയുടെ അഭിമാന ദൗത്യം ചാന്ദ്രയാൻ 3 ന് ആശംസകള്‍ അറിയിച്ച്‌ പ്രിയ താരം മോഹൻലാല്‍. ഇന്ത്യ അഭിമാനപൂര്‍വ്വം കാത്തിരിക്കുന്ന ചാന്ദ്രയാൻ ദൗത്യം ഇന്ന് വിജയ് കുതിപ്പിലേക്ക് എത്തുകയാണ്. രാജ്യത്തെ സംബന്ധിച്ച മഹത്തായ ഈ മുഹൂര്‍ത്തത്തിന്റെ സാക്ഷാത്കാരത്തിനായി ഓരോ ഇന്ത്യക്കാരനെയും പോലെ ഞാനും അഭിമാനപൂര്‍വ്വം കാത്തിരിക്കുന്നുവെന്നും ചന്ദ്രയാൻ ദൗത്യം ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തും എന്ന് വിശ്വസിക്കുന്നുവെന്നും മോഹൻലാല്‍ പറഞ്ഞു.

നിരവധി പേരാണ് ചന്ദ്രയാൻ ദൗത്യത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്. ചാന്ദ്രയാൻ 3 ചന്ദ്രനിലിറങ്ങുന്ന നിമിഷത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ചന്ദ്രയാന്റെ ലാൻഡിങ് വഴി പുറത്തുവരുന്ന ശാസ്ത്രീയ ഗവേഷണങ്ങളും റോവര്‍ ശേഖരിക്കുന്ന സാമ്പിളുകളും കാണാൻ കാത്തിരിക്കുകയാണ്. ചന്ദ്ര ഗവേഷണ രംഗത്ത് ഇത് മികച്ച ചുവടുവെപ്പ് ആയിരിക്കുമെന്നും സുനിത പറഞ്ഞു.

ഓരോ ഇന്ത്യക്കാരനും ആകാംക്ഷയോടെ കാത്തിരിക്കുന്ന മുഹൂര്‍ത്തമാണ് ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊടുന്ന നിമിഷം. ഇന്ന് വൈകിട്ട് 5.45 മുതല്‍ 6.04 വരെ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന 19 മിനിറ്റുകളില്‍ ചന്ദ്രയാൻ 3 ദൗത്യം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഒരു ബഹിരാകാശ ശക്തിയും ഇതുവരെ ലാൻഡിങ്ങിന് ശ്രമിച്ചിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആണ് ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം ഇറങ്ങാൻ പോകുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

Related Articles

Back to top button