KeralaLatest

സെയ്‌ഡന്‍ഫിയ മണിക്കാതില പുതിയ ഇനം ഓര്‍ക്കിഡ്

“Manju”

ആലപ്പുഴ: സസ്യലോകത്തേക്ക് ഒരു പുതുമുഖം കൂടി. സെയ്‌ഡന്‍ഫിയ മണിക്കാതില എന്ന ശാസ്‌ത്രനാമത്തില്‍ പുതിയ ഇനം ഓര്‍ക്കിഡാണ് കണ്ടെത്തിയത്. രത്നം പതിച്ച കാതിലം മണിക്കാതിലയോട് സമാനമായ ദളങ്ങളാണ് പേരിനാധാരം.

ആലപ്പുഴ എസ്ഡി കോളേജിലെ സസ്യശാസ്‌ത്ര വിഭാഗം അധ്യാപകന്‍ ഡോ. ജോസ് മാത്യു, വയനാട് സ്വാമിനാഥന്‍ ഫൗണ്ടേഷനിലെ സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ സലിം പിച്ചന്‍, കേരള സര്‍വകലാശാലാ പ്രൊഫ. ഡോ. പി എം രാധാമണി, ചെമ്പഴന്തി എസ്‌എന്‍ കോളേജ് അധ്യാപിക ഡോ. എസ് ഉഷ, എറണാകുളം സെന്റ് ആല്‍ബട്സ് കോളേജ് അധ്യാപകന്‍ ഡോ. കെ മധുസൂദനന്‍, പ്രശസ്‌ത ഓര്‍ക്കിഡ് ഗവേഷകന്‍ ദാരിസ്‌സ് സ്ലക്കെട്ടോ എന്നിവരാണ് മണിക്കാതില കണ്ടെത്തിയത്.

ഇടുക്കി ജില്ലയിലെ രാജമലയിലെ പുല്‍മേടുകളിലാണ് മണിക്കാതില കണ്ടെത്തിയത്. 12 സെമി വരെ വലിപ്പം വയ്‌ക്കുന്ന ഇവയില്‍ പര്‍പ്പിള്‍ (മാന്തളിര്‍) നിറത്തില്‍ പൂക്കളുണ്ടാകും. നിലംപറ്റി വളരുന്ന കട്ടിയുള്ള ഇലകളും പ്രത്യേകതയാണ്.
ഇന്ത്യയില്‍ സെയ്ഡന്‍ഫിയ എന്ന ജനുസില്‍ അഞ്ചിനങ്ങളെ ഇതോടകം ശാസ്‌ത്രലോകം തിരിച്ചറിഞ്ഞെങ്കിലും മണിക്കാതില വ്യത്യസ്‌തമാണ്. മണിക്കാതിലയുടെ നടുദളം വീതിയേക്കാള്‍ നീളമുള്ളവയാണ്. പത്തോളം സസ്യങ്ങളെ മാത്രമേ മൂന്ന്‌ വര്‍ഷത്തില്‍ കണ്ടെത്താനായുള്ളു എന്നതിനാല്‍ അതീവ സംരക്ഷണപ്രാധാന്യം ഇവയ്‍ക്കുണ്ട്.

Related Articles

Back to top button