IndiaLatest

ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്നു

“Manju”

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51,667 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 51,667 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,01,34,445 ആയി. ഇന്നലെ 1,329 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,93,310 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 64,527 പേരാണ് രോഗമുക്തി നേടിയത്.

ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 30.79 കോടി വാക്‌സിന്‍ ഡോസാണ് നല്‍കിയിട്ടുള്ളത്. അതേസമയം മധ്യപ്രദേശില്‍ കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച്‌​ രണ്ടുപേര്‍ മരിച്ചു. പുതുതായി ഏഴുപേര്‍ക്ക്​ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്​തിട്ടുണ്ട്​. മരിച്ചവര്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചിരുന്നില്ലെന്ന്​ ഡോക്​ടര്‍മാര്‍ വ്യക്തമാക്കി.

Related Articles

Back to top button