IndiaLatest

പിനാക മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം

“Manju”

ഭുവനേശ്വര്‍: തദ്ദേശീയമായി നിര്‍മ്മിച്ച പിനാക മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരം . ചാന്ദിപൂരിലെ ഒഡീഷ തീരത്തുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വെച്ചായിരുന്നു പരീക്ഷണം. പൂനെ ആസ്ഥാനമായുള്ള അര്‍മാമെന്റ് റിസര്‍ച്ച്‌ ആന്റ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റുമായും, ഹൈ എനര്‍ജി മെറ്റീരിയല്‍സ് റിസര്‍ച്ച്‌ ലബോറട്ടറിയുമായും സഹകരിച്ചാണ് ഡിആര്‍ഡിഒ പുതിയ മിസൈല്‍ വികസിപ്പിച്ചത്.

വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിലായിരുന്നു പരീക്ഷണം. മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറില്‍ നിന്നായിരുന്നു മിസൈല്‍ പരീക്ഷിച്ചത്. മിസൈല്‍ കൃത്യതയോടെ അതിവേഗത്തില്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു.

Related Articles

Back to top button