KeralaLatest

വടകര പാലയാട്ടുനടയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 15 ഓളം പേര്‍ക്ക് പരിക്ക്

“Manju”

വടകര: ദേശീയ പാതയില്‍ പുതുപ്പണം പാലയാട്ട് നടയില്‍ കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്.
ലോറി ഡ്രൈവറും ബസ് യാത്രക്കാരായ 15 ഏറെ പേര്‍ക്കുമാണ് പരിക്കേറ്റത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസില്‍ പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ ഭാഗം തകര്‍ന്നു. വടകരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘമെത്തി കാബിന്‍ വെട്ടി പൊളിച്ചാണ് ലോറി ഡ്രൈവറെ പുറത്തെടുത്തത്. സാരമായി പരിക്കേറ്റ ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ബസ് യാത്രക്കാര്‍ പറഞ്ഞു. പരിക്കേറ്റ ബസ് ജീവനക്കാരും യാത്രക്കാരും വടകര ജില്ല ആശുപത്രിയില്‍ ചികില്‍സ തേടി. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സ
പ്പെട്ടു. ക്രെയിന്‍ ഉപയോഗിച്ച് അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button