IndiaLatest

ബിജെപിയെ നേരിടുന്നതിനായി രൂപവത്കരിക്കുന്ന മുന്നണിയില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ല – ശരദ് പവാര്‍

“Manju”

മുംബൈ: ബിജെപിയെ നേരിടുന്നതിനായി രൂപവത്കരിക്കുന്ന മുന്നണിയില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മൂന്നാം മുന്നണിക്ക് കൂട്ടായ നേതൃത്വമാണ് വേണ്ടതെന്നും പവാര്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പവാറിന്റെ വസതിയില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. ബിജെപിയെ നേരിടുന്നതിനുള്ള മൂന്നാം മുന്നണി രൂപവത്കരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് നേതാക്കള്‍ പവാറിന്റെ വസതിയില്‍ യോഗം ചേര്‍ന്നതെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ മൂന്നാം മുന്നണിയുടെ കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പവാര്‍ പറയുന്നത്. എന്നാല്‍ ഒരു ബദല്‍ മുന്നണിയെപ്പറ്റി ചിന്തിക്കണമെങ്കില്‍, കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി മാത്രമെ അത് സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Related Articles

Back to top button