IndiaKeralaLatest

പദവിയൊഴിയാനൊരുങ്ങി സോണിയ ഗാന്ധി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ ഇടക്കാല അധ്യക്ഷപദവി ഒഴിയാന്‍ സന്നദ്ധത ​അറിയിച്ച്‌​ സോണിയ ഗാന്ധി. ഇ​ട​ക്കാ​ല അ​ധ്യ​ക്ഷപ​ദ​വി ഇ​ന്നുത​ന്നെ ഒ​ഴി​യാ​ന്‍ ത​യാ​റാ​ണെ​ന്നും പു​തി​യ പ്ര​സി​ഡ​ന്റിനെ പാ​ര്‍​ട്ടി ത​ന്നെ ക​ണ്ടെത്ത​ണ​മെ​ന്നു​മാ​ണ് സോ​ണി​യ ഇ​ന്ന​ലെ പാ​ര്‍​ട്ടി നേ​താ​ക്ക​ളോ​ടു വ്യ​ക്ത​മാ​ക്കി​യ​ത്.

പാ​ര്‍​ട്ടി​യി​ല്‍ അ​ടി​മു​ടി മാ​റ്റം വേ​ണ​മെ​ന്നും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കാര്യക്ഷമമായ നേതാവിനെയാണ്​ ആവശ്യം എന്നും ചൂ​ണ്ടി​ക്കാ​ട്ടി 23 മു​തി​ര്‍​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​പ്പി​ട്ട ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സോ​ണി​യയ്​ക്കു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നി​നു കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍​ത്ത​കസ​മി​തി യോ​ഗം തു​ട​ങ്ങാ​നി​രി​ക്കെ ഇ​ന്ന​ലെ സോ​ണി​യ രാ​ജി​ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. കപില്‍ സിബല്‍, ശശി തരൂര്‍, ഗുലാം നബി ആസാദ്​, പൃഥ്വിരാജ്​ ചൗഹാന്‍, വിവേക്​ താന്‍ക, ആനന്ദ്​ ശര്‍മ തുടങ്ങിയവരാണ്​ കത്തെഴുതിയത്​​.

ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് ഒ​രു വ​ര്‍​ഷ​ക്കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ​തി​നാ​ല്‍ രാ​ജി​വ​യ്ക്കു​ക​യാ​ണെ​ന്നും പു​തി​യ പ്ര​സി​ഡ​ന്‍റി​നെ പാ​ര്‍​ട്ടി തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും സോ​ണി​യ നേ​താ​ക്ക​ളു​ടെ ക​ത്തി​ന് മ​റു​പ​ടി ന​ല്‍​കി​യെ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍, രാ​ജിവ​യ്ക്കു​ന്ന കാ​ര്യം സോ​ണി​യ പാ​ര്‍​ട്ടി​ നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും ആ​ര്‍​ക്കും ഒ​രു മ​റു​പ​ടി​യും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു​മാ​ണു കോ​ണ്‍ഗ്ര​സ് നേ​താ​വ് ര​ണ്‍ദീ​പ് സു​ര്‍​ജേ​വാ​ല ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​റ​ഞ്ഞ​ത്. ഇ​തു​സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത​ക​ള്‍ നി​ഷേ​ധി​ക്കു​ന്ന​താ​യും സു​ര്‍​ജേ​വാ​ല പ​റ​ഞ്ഞു.

Related Articles

Back to top button