LatestThiruvananthapuram

ഡൽഹി വൈക്കം സംഗമത്തിന്റെ ആഘോഷം ഒക്ടോബർ രണ്ടിന്

വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം

“Manju”

ന്യൂഡൽഹി ;വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ഡൽഹി വൈക്കം സംഗമത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് വിപുലമായി ആഘോഷിക്കും. ആർ.കെ. പുരം കേരള സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നരയ്ക്ക് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സാംസ്ക്കാരിക മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും.

വൈക്കം സംഗമത്തിന്റെ മുഖ്യ രക്ഷാധികാരി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, നാടകാചാര്യൻ ഓംചേരി എൻ.എൻ. പിള്ള, ബിനോയ് വിശ്വം എം.പി., തോമസ് ചാഴികാടൻ എം.പി., കെ.ആർ. മനോജ്, ഡൽഹി എൻ.എസ്.എസ്. പ്രസി ഡന്റ് എം.കെ.ജി. പിള്ള, എസ്.എൻ.ഡി.പി. ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.എസ്. അനിൽകുമാർ, പ്രവാസി പുലയർ മഹാസഭയുടെ കെ. രാജൻ, മാധ്യമപ്രവർത്തകൻ സാംജി ടി.വി. പുരം തുടങ്ങിയവർ പങ്കെടുക്കും.

ഡൽഹി വൈക്കം സംഗമത്തിന്റെ സ്പെഷ്യൽ അച്ചീവ്മെന്റ് അവാർഡ് 2023 ചടങ്ങിൽ ഗായിക വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിക്കും. സജി പി. രാജ് രചന നിർവഹിച്ച സംഗീത ആൽബം ചടങ്ങിൽ പുറത്തിറക്കുമെന്നും പരിപാടിയുടെ കൺവീനർ സുരേഷ് നായർ, വൈക്കം സംഗമം പ്രസിഡന്റ് അജികുമാർ മേടയിൽ, ജനറൽ സെക്രട്ടറി ടി.ഒ. തോമസ്, ജോയന്റ് സെക്രട്ടറി ജയകൃഷ്ണൻ എന്നിവർ അറിയിച്ചു.

Related Articles

Back to top button