India

രാം നാഥ് കോവിന്ദ് ജന്മ നാട്ടിലെത്തി

“Manju”

ലക്‌നൗ : രാഷ്ട്രപതി രാം നാഥ് കോവിന്ദ് ജന്മനാട്ടിൽ. കാൺപൂരിർ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് സ്വന്തം ഗ്രാമമായ പരൗൺഖിൽ എത്തിയത്. ജനിച്ച മണ്ണിൽ തൊട്ടു തൊഴുത ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഗ്രാമത്തിലൂടെയുള്ള യാത്ര.

രാഷ്ട്രപതി ആയതിന് ശേഷം ആദ്യമായാണ് അദ്ദേഹം ജന്മനാട്ടിൽ എത്തുന്നത്. ക്രീം നിറത്തിലുളള വസ്ത്രവും, കറുത്ത കളർ ഷൂസും അണിഞ്ഞായിരുന്നു അദ്ദേഹം പരൗൺഖിൽ എത്തിയത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും, മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു. ഹെലികോപ്റ്റർ ഇറങ്ങിയതും അദ്ദേഹം കൈ കൊണ്ട് മണ്ണിൽ സ്പർശിച്ച ശേഷം നെറുകയിൽ വെച്ച് നമിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ രാഷ്ട്രപതി ഭവൻ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.

ജന്മനാട്ടിലെ മണ്ണിന്റെ മണം പഴയ ജീവിതത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുകയാണെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ജൻ അഭിനന്ദൻ സമരോഹിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമവും ഗ്രാമത്തിലെ ഓർമ്മകളും എല്ലായ്‌പ്പോഴും മനസ്സിൽ ഉണ്ട്. പരൗൺഖ് കേവലം ഗ്രാമം മാത്രമല്ല. തന്റെ ജന്മനാടാണ്. ഇവിടെ നിന്നുമാണ് രാജ്യത്തെ സേവിക്കുന്ന ഒരാളായി മാറാനുള്ള പ്രോത്സാഹനം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തും, ഉത്തർപ്രദേശിലും വാക്‌സിനേഷൻ വേഗത്തിൽ പുരോഗമിക്കുകയാണ്. കൊറോണയിൽ നിന്നുള്ള സംരക്ഷണ കവചമാണ് പ്രതിരോധ വാക്‌സിൻ. എല്ലാവരും വാക്‌സിൻ സ്വീകരിക്കണം. മറ്റുള്ളവരെയും ഇതിന് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയാണ് പ്രത്യേക തീവണ്ടിയിൽ രാംനാഥ് കോവിന്ദ് ഉത്തർപ്രദേശിലേക്ക് തിരിച്ചത്. ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ട്.

 

Related Articles

Back to top button