IndiaKeralaLatest

വയനാട്ടില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി

“Manju”

മാനന്തവാടി: വയനാട് മക്കിക്കൊല്ലിയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി. കടുവ ഇറങ്ങിയതറിഞ്ഞ വനപാലകര്‍ ഈ മേഖലയില്‍ തിരച്ചില്‍ നടത്തിയിരുന്നു എന്നാല്‍ കണ്ടെത്താനായില്ല.

നാട്ടില്‍ ഇറങ്ങിയ കടുവ കഴിഞ്ഞ ദിവസം കെട്ടിയിട്ട പശുവിനെ കൊന്നിരുന്നു. തുടര്‍ന്ന് കടുവയെ കൂടുവെച്ച്‌ പിടികൂടുകയായിരുന്നു. മൂന്നു ദിവസം മുന്‍പാണ് മക്കിക്കൊല്ലിയില്‍ കടുവയുടെ സാന്നിധ്യം തിരിച്ചറിയുന്നത്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ സ്ഥാപിച്ച കൂട്ടില്‍ അര്‍ധരാത്രിയോടെയാണ് കടുവ കയറിയത്. പ്രായാധിക്യത്താല്‍ നാട്ടിലിറങ്ങി ഇരയെ പിടികൂടിയതാണെന്നാണ് നിഗമനം. കടുവയെ വനപാലക കേന്ദ്രത്തിലേക്ക് മാറ്റി.

Related Articles

Back to top button