IndiaKeralaLatest

തടഞ്ഞു വെച്ച ശമ്പളം നല്‍കാന്‍ തീരുമാനമായി

“Manju”

തിരുവനന്തപുരം: റിട്ടയേര്‍ഡ് ഡിജിപി ജേക്കബ് തോമസ് ഐപിഎസിന് നല്‍കാനുള്ള ശമ്പളവും ആനൂകൂല്യങ്ങളും അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനു നല്‍കാനുണ്ടായിരുന്ന ശമ്പളവും ആനുകൂല്യങ്ങളും കമ്പനിയുടെ മോശം സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയിരുന്നില്ല. ഇതിനെതിരായ ജേക്കബ് തോമസിന്റെ നീക്കങ്ങളില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത് എന്നാണ് സൂചന.
വിരമിച്ച്‌ ഏഴു മാസം കഴിയുമ്പോഴാണ് സര്‍ക്കാര്‍ തുക അനുവദിക്കുന്നത്. ശമ്പളവും ആനുകൂല്യങ്ങളും അടക്കം 40,88,000 രൂപയാണ് ഇതോടെ ജേക്കബ് തോമസിന് ലഭിക്കുക. വിജിലന്‍സ് ഡയറക്ടറായിരിക്കേ ഒന്നര വര്‍ഷത്തിലേറെക്കാലം സസ്പെന്‍ഷനിലായ ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ സര്‍വീസില്‍ തിരിച്ചെത്തിയപ്പോഴാണ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ നിയമിച്ചത്.

മുതിര്‍ന്ന ഡിജിപിയായതിനാല്‍ കേഡര്‍ തസ്തികയായ സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍ തുടങ്ങിയ തസ്തികകളില്‍ നിയമിക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതുവരെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ വഹിക്കാത്ത പദവിയില്‍ സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഡിജിപിയെ നിയമിച്ചത് അഴിമതിക്കെതിരായ ജേക്കബ് തോമസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിനോടുള്ള പ്രതികാര നടപടിയായായിരുന്നു വ്യാഖ്യാനിക്കപ്പെട്ടിരുന്നത്.

Related Articles

Back to top button