InternationalLatest

പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന്‍ ചാടി

“Manju”

ലോസ് ഏഞ്ചല്‍സ്: ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നുയരാന്‍ തുടങ്ങിയ വിമാനത്തില്‍ നിന്ന് ചാടിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം.
കോക്ക്പിറ്റിലേക്ക് കടന്നുകയറാന്‍ ഇയാള്‍ ആദ്യം ശ്രമിച്ചിരുന്നു. തുടര്‍ന്ന്‌ സര്‍വീസ് വാതില്‍ തുറന്ന് എമര്‍ജന്‍സി സ്ലൈഡില്‍ നിന്ന് ടാര്‍മാക്കിലേക്ക് ചാടിയതായി വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ടാക്‌സിവേയില്‍ ഉടന്‍ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.ഇയാളുടെ പരിക്ക് ഗുരുതരമല്ല. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം പറന്നുയരാന്‍ കഴിഞ്ഞില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്‌എഎ) പറഞ്ഞു.

Related Articles

Back to top button