InternationalLatest

നാലാം റൗണ്ടും വിജയിച്ചു: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഋഷി സുനക്

“Manju”

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ആവാനുള്ള മത്സരത്തില്‍ നാലാം റൗണ്ടും വിജയിച്ച്‌ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഋഷി സുനക്. തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍, ഋഷി സുനക് 118 വോട്ട് നേടിയാണ് വിജയിച്ചത്. മൂന്നാം ഘട്ടത്തില്‍ 115 വോട്ട് അദ്ദേഹം നേടിയിരുന്നു. മുന്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി സ്ഥാനം അലങ്കരിച്ചിരുന്ന ആളാണ് ഋഷി സുനക്. എന്നാല്‍, അദ്ദേഹം ഒരു ഇന്ത്യന്‍ വംശജനാണ് എന്നതാണ് ഇന്ത്യക്കാരെ ആഹ്ലാദഭരിതരാക്കുന്ന ഘടകം. പ്രധാനമന്ത്രിയാവാണമെങ്കില്‍ ഇനിയും രണ്ട് ഘട്ടം കൂടിയുണ്ട്. വിജയിച്ചാല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനായിരിക്കും ഋഷി സുനക്.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്. മന്ത്രിസഭയിലെ അന്‍പതോളം അംഗങ്ങള്‍ തുടരെത്തുടരെ പദവി ഒഴിഞ്ഞതോടെയാണ് ബോറിസ് ജോണ്‍സന് താഴെയിറങ്ങേണ്ടി വന്നത്.

Related Articles

Back to top button