IndiaLatest

വാട്ട്‌സ്‌ആപ്പിലെ ബ്ലൂ ടിക്ക് നിയമപരമായി പരിഗണിക്കും; മുംബൈ ഹൈക്കോടതി

“Manju”

പൂനെ: ഒരാള്‍ സന്ദേശം കണ്ടുവെന്ന് ഉറപ്പിക്കുന്നതിനുള്ള തെളിവായി വാട്ട്‌സ്‌ആപ്പിലെ നീല ടിക്ക് മാര്‍ക്ക് പരിഗണിക്കാമെന്നു മുംബൈ ഹൈക്കോടതിയുടെ നിരീക്ഷണം. എസ്ബിഐയും പേയ്‌മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും തമ്മിലുള്ള കേസിലെ വിചാരണക്കിടെയാണ് ബോംബെ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡിഫോള്‍ട്ടര്‍ക്ക് വാട്ട്‌സ്‌ആപ്പ് വഴി നോട്ടീസ് ലഭിക്കുക മാത്രമല്ല, ആ നോട്ടീസ് തുറക്കുകയും ചെയ്തുവെന്ന വാദിയുടെ അഭിപ്രായം ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം.

വാട്ട്‌സ്‌ആപ്പ് വഴി നിയമപരമായ നോട്ടീസ് അയയ്ക്കുകയും, ആ സന്ദേശത്തില്‍ നീല ടിക്ക് കാണുകയും ചെയ്താല്‍ പ്രതിക്ക് ആ അറിയിപ്പ് ലഭിച്ചുവെന്നതിന്റെ സാധുവായ തെളിവായി കണക്കാക്കുമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിലയിരുത്തല്‍. സുപ്രീംകോടതിയും ഇതിന് അനുമതി നല്‍കിയിട്ടുണ്ട്. അതിനാല്‍, സ്പീഡ് പോസ്റ്റ് / കൊറിയര്‍ വഴി നിയമ അറിയിപ്പുകള്‍ അയയ്ക്കണമെന്നത് ഇനി നിര്‍ബന്ധമല്ല. വാട്ട്‌സ്‌ആപ്പ് വഴി നിയമ അറിയിപ്പുകള്‍ അയച്ചാലും അതു നിയമപരമായി തന്നെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Related Articles

Back to top button