IndiaKeralaLatest

മദ്യലഹരിയില്‍ യുവാവ് പോലീസ് വാഹനവുമായി കടന്നു

“Manju”

പാലക്കാട്: മദ്യലഹരിയില്‍ എത്തിയ യുവാവ് പോലീസ് വാഹനവുമായി കടന്നു. അമിതവേഗതയില്‍ പോയ വാഹനം ലോറിയുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു യുവാവിന് പരിക്കേറ്റു. തിരുപ്പൂരാണ് സംഭവം.
പോലീസ് വാഹനം മോഷ്ട്ടിച്ചതിന് തിരുവണ്ണാമല സ്വദേശി വിജയനെ (24 ) അറസ്റ്റ് ചെയ്തു. തിരുപ്പൂര്‍ കോര്പറേഷന് ഓഫീസിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന സൗത്ത് പോലീസിന്റെ വണ്ടിയാണ് മോഷണം പോയത്.
റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടിയുമായി ഇയാള്‍ കടന്ന് കളയുകയായിരുന്നു. എന്നാല്‍ പോലീസ് പരിശോധന നടത്തുക ആയിരുന്നതിനാല്‍ വാഹനം മോഷണം പോയത് വൈകിയാണ് അറിഞ്ഞത്. ഉടന്‍ പോസ്റ്റുകളിലേക്ക് വിവരം അറിയിച്ചു.

Related Articles

Back to top button