Thiruvananthapuram

 അർച്ചനയുടെ ആത്മഹത്യ; ഭർത്താവ് സുരേഷ് അറസ്റ്റിൽ

“Manju”

തിരുവനന്തപുരം : വിഴിഞ്ഞത്ത് അർച്ചന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുരേഷ് അറസ്റ്റിൽ. ഗാർഹിക പീഡനം ആത്മഹത്യ പ്രേരണക്കുറ്റം എന്നിവ ഉൾപ്പെടെ ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം ലോക്കൽ പോലീസിൽ നിന്നും ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സുരേഷിന്റെ നിരന്തരമായ പീഡനത്തെ തുടർന്നാണ് അർച്ചന ആത്മഹത്യ ചെയ്തത് എന്ന് മാതാപിതാക്കൾ ഉൾപ്പെടെ ആരോപിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് സുരേഷിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിലെടുത്തെങ്കിലും വിട്ടയച്ചിരുന്നു. ഇന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിന് ശേഷമാണ് സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡീസലൊഴിച്ച് പൊള്ളലേറ്റ നിലയിലാണ് അർച്ചനയെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും വീട്ടിൽ വെച്ച് തന്നെ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്നാണ് മകളുടെ ഭർത്താവ് സുരേഷ് വീട്ടിൽ ഡീസൽ കൊണ്ടുവന്ന് വെച്ചതിൽ ദുരൂഹതയുണ്ടെന്ന് അർച്ചനയുടെ അച്ഛൻ ആരോപിച്ചത്. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസൽ വാങ്ങി വെച്ചതെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു.

മകളുടേത് പ്രണയ വിവാഹമായിരുന്നു. അർച്ചനയും സുരേഷുമായി നിരന്തരം പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. സുരേഷിൻറെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നതായും അർച്ചനയുടെ അച്ഛൻ വെളിപ്പെടുത്തി.

Related Articles

Back to top button