India

വിവാഹനിശ്ചയത്തിനു മണിക്കൂറുകൾക്ക് മുമ്പ് യുവാവിനെ വെടിവെച്ചു കൊന്നു

“Manju”

ആഗ്ര : വിവാഹനിശ്ചയത്തിനു മണിക്കൂറുകൾക്ക് മുമ്പ് യുവാവിനെ വെടിവെച്ചു കൊന്നു. ഫിറോസാബാദിലെ ഈതാ റോഡിലാണ് സംഭവം . 25 കാരനായ പവൻ കുമാറാണ് കൊല്ലപ്പെട്ടത് . ബൈക്കിൽ വന്ന അക്രമികളാണ് വെടിയുതിർത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.

പച്ചക്കറി വ്യാപാരിയായ പവൻ കുമാർ പുലർച്ചെ 4.30 ഓടെ മണ്ഡി സമിതിയിലെ കടയിലേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് വെടിയേറ്റത് . തുടർന്ന് ബൈക്കിൽ നിന്ന് പവൻ കുമാർ താഴെ വീഴുന്നതിന്റെയും, പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപെടുന്നതിന്റെയും ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി, ജോലിക്ക് പോകരുതെന്നും വിവാഹനിശ്ചയ ചടങ്ങിനുള്ള കാര്യങ്ങൾ നോക്കണമെന്നും മകനോട് പറഞ്ഞിരുന്നതായി പിതാവ് ദിവാകർ സിംഗ് പറഞ്ഞു.. എന്നാൽ, പതിവുപോലെ, പുലർച്ചെ 4 മണിയോടെ പവൻ കടയിലേക്ക് പോയി. തന്റെ മകന് ശത്രുക്കൾ ഇല്ലായിരുന്നുവെന്നും , കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടതെന്നും ദിവാകർ സിംഗ് പറഞ്ഞു..

Related Articles

Back to top button