India

ബജറ്റ് സമ്മേളനത്തിൽ രാജ്യസഭയുടെ ഉൽപാദനക്ഷമത 99.8 ശതമാനം

“Manju”

ന്യൂഡൽഹി: വ്യാഴാഴ്ച ബഡ്ജറ്റ് സെഷൻ അവസാനിക്കുമ്പോൾ രാജ്യസഭയുടെ ഉദ്പാദനക്ഷമത 99.8 ശതമാനം. 2017നുശേഷമുള്ള ഏറ്റവും മികച്ച ഉദ്പാദനക്ഷമതയാണ് രാജ്യസഭ കൈവരിച്ചത്.
ഷെഡ്യൂൾ ചെയ്ത സിറ്റിംഗ് സമയമായ 127 മണിക്കൂർ 54 മിനിറ്റിനെതിരെ, സഭ 127 മണിക്കൂർ 44 മിനിറ്റ് പ്രവർത്തിച്ചു. 100 ശതമാനമാകുമായിരുന്ന ഉദ്പാദനക്ഷമത 10 മിനിറ്റുകളുടെ നഷ്ടത്തിൽ കലാശിച്ചു.

2017 ലെ മൺസൂൺ സെഷനുശേഷം കഴിഞ്ഞ 14 സെഷനുകളിൽ സഭയുടെ മൂന്നാമത്തെ മികച്ചഉൽപ്പാദനക്ഷമതയാണിത്. ഷെഡ്യൂൾ ചെയ്ത 29 സിറ്റിംഗുകൾക്ക് എതിരെ, ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗത്തിൽ 10 ഉം രണ്ടാം ഭാഗത്തിൽ 17 ഉം ഉൾപ്പെടെ 27 സിറ്റിംഗുകളാണ് രാജ്യസഭ നടത്തിയത്. സഭയിലെ വിവിധ പാർട്ടി നേതാക്കളുടെ നിർദേശപ്രകാരം ഹോളിക്കും രാമനവമിക്കും മുന്നോടിയായി രണ്ട് സിറ്റിങ്ങുകൾ ഉപേക്ഷിച്ചു.

 

ചില തടസ്സങ്ങളും സഭനിർബന്ധിതമായി നിർത്തിവച്ചതും കാരണം ഒൻപതു മണിക്കൂർ 26 മിനിറ്റ് പ്രവർത്തന സമയം നഷ്ടപ്പെട്ടു. എന്നാൽ ഷെഡ്യൂൾ ചെയ്ത സമയത്തിനപ്പുറം അംഗങ്ങൾ ഇരുന്നതോടെ സഭ 9 മണിക്കൂർ 16 മിനിറ്റ് നേടി. റെയിൽവേ, വടക്കുകിഴക്കൻ മേഖലയുടെ വികസനം, വനവാസികാര്യം,തൊഴിൽ എന്നീ നാല് മന്ത്രാലയങ്ങളെ കുറിച്ച് അംഗങ്ങൾ 22 മണിക്കൂർ 34 മിനിറ്റ് നേരം ചർച്ച ചെയ്തു.

മൊത്തം പ്രവർത്തന സമയത്തിന്റെ 37 ശതമാനവും ചെലവഴിച്ചത് രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചകൾ, 2022-23 ലെ യൂണിയൻ ബജറ്റ്, 2022-23 ലെ കേന്ദ്ര ബജറ്റ്, നാല് മന്ത്രാലയങ്ങളുടെ പ്രവർത്തനങ്ങൾ എന്നിവയ്‌ക്കാണ്. 23 ശതമാനം സമയവും സർക്കാരിന്റെ ബില്ലുകൾക്കായും 10 ശതമാനം പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ സീറോ അവറിലൂടെയും പ്രത്യേക പരാമർശങ്ങളിലൂടെയും ഉന്നയിക്കുന്നതിനായി ചെലവഴിച്ചു.

ലിസ്റ്റുചെയ്ത 360 എണ്ണത്തിൽ 37.50 ശതമാനം വരുന്ന 135 ചോദ്യങ്ങൾക്ക് സഭയിൽ വാക്കാൽ ഉത്തരം ലഭിച്ചു. 248 സീറോ അവറിലൂടെയും 168 പ്രത്യേക പരാമർശങ്ങളിലൂടെയും അംഗങ്ങൾ പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ ഉന്നയിച്ചു.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗത്ത്, രാജ്യസഭയിലെ എട്ട് വകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികൾ മൊത്തം 19 മണിക്കൂർ 30 മിനിറ്റ് ദൈർഘ്യമുള്ള 16 യോഗങ്ങൾ നടത്തി. ഈ മീറ്റിംഗുകളിലെ ശരാശരി ഹാജർ 50.10 ശതമാനമാണ്, ആഭ്യന്തരകാര്യം, വിദ്യാഭ്യാസം, ആരോഗ്യം, കുടുംബക്ഷേമം എന്നീ സമിതികൾ ശരാശരി 60 ശതമാനത്തിലധികം ഹാജർ റിപ്പോർട്ട് ചെയ്യുന്നു.

16 മീറ്റിംഗുകളുടെ ശരാശരി ദൈർഘ്യം ഒരു മണിക്കൂർ 13 മിനിറ്റാണ്. വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഗ്രാന്റുകൾക്കായുള്ള 30 റിപ്പോർട്ടുകൾ ഉൾപ്പെടെ 36 റിപ്പോർട്ടുകൾ ഈ സമിതികൾ സെഷന്റെ രണ്ടാം ഭാഗത്തിൽ സമർപ്പിച്ചു. 94 ശതമാനമായിരുന്ന കഴിഞ്ഞ വർഷത്തെ ബജറ്റ് സമ്മേളനത്തിൽ നിന്നു രാജ്യസഭയുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെട്ടു.

Related Articles

Back to top button