LatestThiruvananthapuram

നിയമസഭാ കോമ്പൌണ്ടില്‍ കരനെല്‍കൃഷിയുടെ വിളവെടുപ്പ്

“Manju”

തിരുവനന്തപുരം: നിയമസഭാ കോമ്പൌണ്ടില്‍ കരനെല്‍കൃഷിയുടെ വിളവെടുപ്പ് ഇന്ന് നടന്നു. സ്പീക്കര്‍ എം ബി രാജേഷ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, നിയമസഭാ സെക്രട്ടറി എസ്. വി ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവര്‍ നെല്‍ക്കതിരുകള്‍ കൊയ്തെടുത്തു.

കൊയ്തെടുത്ത കതിരുകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന് കൈമാറി. ഹരിത പ്രോട്ടോകോള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നിയമസഭാ പരിസരത്ത് കരനെല്‍കൃഷിയും വിപുലമായ രീതിയില്‍ പച്ചക്കറി കൃഷിയും നടത്തുന്നത്. ഓണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചില ചടങ്ങുകള്‍ക്ക് ഈ നെല്‍ക്കതിരുകള്‍ ഉപയോഗിക്കുമെന്നും വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇത്തരം ചടങ്ങുകള്‍ കാര്‍ഷിക സംസ്കൃതിയുടെ ഭാഗമാണെന്നും സ്പീക്കര്‍ അറിയിച്ചു.

Related Articles

Back to top button