ന്യൂഡല്‍ഹി: കോവിഡ് ആശ്വാസ നിധിയിലേക്ക് സംഭാവന നല്കി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മ്മയും. മഹാമാരിയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയാണ് താര ദമ്പതികള്‍ സംഭാവന നല്‍കിയത്. ഒാണ്‍ലൈന്‍ വഴിയുള്ള പണ സമാഹരണ യജ്ഞമായ കീറ്റോ ക്രൗഡ് ഫണ്ടിങ്ങിന് ഇരുവരും വിഡിയോ സന്ദേശത്തിലൂടെ തുടക്കം കുറിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ പരിപാടികള്‍ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ ഏഴു കോടി സമാഹരിക്കുകയാണ് ലക്ഷ്യം.”നിങ്ങളുടെ പിന്തുണക്ക് ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. നമുക്കെല്ലാവര്‍ക്കും ഒത്തുചേര്‍ന്ന് നമ്മുടെ പിന്തുണ ആവശ്യമുള്ളവരെ സഹായിക്കാം. ഞങ്ങളുടെ ഉദ്യമത്തില്‍ ചേരാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നുവെന്നും കോഹ് ലി ട്വീറ്റ് ചെയ്തു.
Related Articles
എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉറപ്പാക്കാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്
June 3, 2020 9:00 PM
പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കാൻ പോലീസ് സഭ ; നിർദ്ദേശവുമായി സംസ്ഥാന പോലീസ് മേധാവി
October 26, 2022 7:33 PM
Check Also
Close
-
സജന് പ്രകാശ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലJuly 23, 2021 1:19 PM