IndiaLatest

മെഡിക്കല്‍ പിജി പരീക്ഷ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി

“Manju”

ന്യൂഡല്‍ഹി: മെഡിക്കല്‍ പിജി പരീക്ഷ റദ്ദാക്കി ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി. ഇക്കാര്യം ആവശ്യപ്പെട്ട് പതിനേഴ് മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പരമോന്നത നീതിന്യായ കോടതി തള്ളിയത്.

പരീക്ഷ റദ്ദാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്ബോള്‍ പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന കുട്ടികളും ഉണ്ടെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അദ്ധ്യക്ഷയായ കോടതി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പിജി വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രികളില്‍ സേവനം അനുഷ്ഠിക്കുകയാണെന്നും പരീക്ഷക്കുള്ള തയ്യാറെടുപ്പിന് പലര്‍ക്കും സാധിച്ചിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സുപ്രീം കോടതി ഈ വാദം മുഖവിലയ്ക്കെടുത്തില്ല.

Related Articles

Back to top button