IndiaLatest

ട്രെയിന്‍ ഇടിച്ചുകയറി 50 പേര്‍ മരിച്ചു

“Manju”

 

മുള്‍ട്ടാന്‍: പാക്കിസ്ഥാനില്‍ പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിഞ്ഞ ട്രെയിനില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചുകയറി 50 പേര്‍ മരിച്ചു. 70 പേര്‍ക്ക് പരിക്കേറ്റു. സിന്ധ് പ്രവശ്യയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ സൈന്യത്തിന്റേയും അര്‍ധ സൈനിക വിഭാഗങ്ങളുടേയും സഹായം തേടിയിട്ടുണ്ട്. സിന്ധിലെ ഘോട്കി ജില്ലയില്‍ ധാര്‍ക്കി നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. കറാച്ചിയില്‍ നിന്ന് സര്‍ഗോദയിലേക്ക് പോയ മില്ലന്റ് എക്സ്പ്രസ് പാളംതെറ്റി അടുത്ത ട്രാക്കിലേക്ക് മറിയുകയും റാവല്‍പിണ്ടിയില്‍നിന്ന് കറാച്ചിയിലേക്ക് പോവുകയായിരുന്ന ശ്രീ സയീദ് എക്പ്രസ് ഇതില്‍ ഇടിച്ചുകയറുകയുമായിരുന്നുവെന്ന് റെയില്‍വേ വക്താവ് പറഞ്ഞു.അപകടത്തേത്തുടര്‍ന്ന് 50 പേര്‍ മരിച്ചതായും 70 പേര്‍ക്ക് പരിക്കേറ്റതായും ഘോട്കി ഡെപ്യൂട്ടി കമ്മീഷണറെ ഉദ്ധരിച്ച്‌ പാക്സ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ സ്ത്രീകളും റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്ന പശ്ചാത്തലത്തില്‍ സമീപ പ്രദേശങ്ങളിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അപകടം നടന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശവാസികളാണ് രക്ഷപെടുത്തിയതെന്ന് ശ്രി സയീദ് എക്പ്രസിന്റെ ഡ്രൈവര്‍ പറഞ്ഞു.

Related Articles

Back to top button