KeralaLatest

വാക്‌സിനോട് വിമുഖത അരുത്; മന്ത്രി

“Manju”

തിരുവനന്തപുരം സംസ്ഥാനം കോവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് 19 വാക്സിനോട് വിമുഖത കാട്ടരുതെന്ന് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്സിന് എടുക്കാന് ഇനി കുറച്ച്‌ പേര് മാത്രമാണുള്ളത്. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യത്തിന് വാക്സിന് സ്റ്റോക്കുണ്ട്. തൊട്ടടുത്തുതന്നെ വാക്സിനേഷന്‍ കേന്ദ്രങ്ങളും ലഭ്യമാണ്. 1200 ഓളം വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്താകെ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പല വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ആള്‍ക്കാര്‍ തീരെ കുറവാണ്.

ഒക്ടോബര്‍ ഒന്ന് മുതല്‍ 5 വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താല് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 5,65,432 ഡോസ് വാക്സിനാണ് നല്കിയത്. അതില് 1,28,997 പേര് മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. ആരും വാക്സിനേഷനോട് വിമുഖത കാണിക്കരുത്. ഇനിയും വാക്സിന് എടുക്കാനുള്ളവര്‍ ഉടന്‍ തന്നെ കോവിഡ് വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തോ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ വാക്സിന്‍സ്വീകരിക്കേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button