InternationalLatest

ഇന്ത്യയുമായുള്ള കരാറുകള്‍ക്ക് വിരുദ്ധമായാണ് ചൈന പ്രവര്‍ത്തിക്കുന്നതെന്ന്: യു എസ് കോണ്‍ഗ്രസ്

“Manju”

സിന്ധുമോള്‍ ആര്‍

വാഷിംഗ്ടണ്‍| ഇന്ത്യയുമായുള്ള കരാറുകള്‍ക്ക് വിരുദ്ധമായണ് ചൈന പ്രവര്‍ത്തിക്കുന്നതെന്ന് യു എസ് കോണ്‍ഗ്രസ്. സ്ഥിതിഗതികള്‍ മാറ്റുന്നതും ഇന്ത്യന്‍ സൈനികരെ അതിര്‍ത്തിയില്‍ വെല്ലുവിളിക്കുന്നതും കരാറിന് വിരുദ്ധമായാണ്. അതിര്‍ത്തി നിയന്ത്രണരേഖയില്‍ ചൈന അവരുടെ ആയുധങ്ങളും അടിസ്ഥാന സൗകര്യങ്ങളും തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഗല്‍വാന്‍ വാലിയില്‍ ജീവന്‍ നഷ്ട്ടപ്പെട്ടവര്‍ക്ക് ഇന്തോ അമേരിക്കന്‍സും കോണ്‍ഗ്രസ് കോക്കസും ആദാരാജ്ഞലി അര്‍പ്പിച്ചു.

മെയ് അഞ്ച് മുതല്‍ കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിലായിരുന്നു. ജൂണ്‍ 15ന് ഗല്‍വാന്‍ താഴ്വരയില്‍ നടന്ന സംഭവത്തില്‍ തങ്ങള്‍ നിരാശരാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കി ഒമ്പത് ദിവസം കഴിഞ്ഞാണ് ചൈന പുതിയ അടിസ്ഥാനസൗകര്യങ്ങള്‍ അതിര്‍ത്തിയില്‍ നിര്‍മമ്മിക്കാന്‍ ആരഭിച്ചത്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ചൈനീസ് അധികാരികള്‍ പ്രകോപനപരമായ നീക്കമാണ് ഇന്ത്യക്ക് നേരെ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു.

Related Articles

Back to top button