IndiaLatest

രാജ്യത്ത് കൊവി‌ഡ് സ്ഥിരീകരിച്ചത് 35,342 പേര്‍ക്ക്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,342 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് മൂലം മരണമടഞ്ഞവര്‍ 483 ആണ്. ഇതോടെ രാജ്യത്ത് ആകെ മരണമടഞ്ഞവര്‍ 4,19,473 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 3.12 കോടിയാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 3.04 കോടി പേര്‍ രോഗമുക്തരായി. നിലവില്‍ ആക്‌ടീവ് കേസുകള്‍ 4,05,513 ആണ്.

ഇതുവരെ രാജ്യത്ത് 42.34 കോടി ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതില്‍ 54 ലക്ഷം ഡോസുകള്‍ 24 മണിക്കൂറിനിടെ വിതരണം ചെയ്‌തു. രോഗമുക്തി നേടിയവര്‍ 38,740 ആണ്.രോഗമുക്തി നിരക്ക് രാജ്യത്ത് 97.36 ശതമാനമാണ്.

Related Articles

Back to top button