![](https://i0.wp.com/santhigirinews.org/wp-content/uploads/2021/07/2-4.jpg?resize=780%2C470&ssl=1)
ചെന്നൈ: കൊവിഡ് കാലഘട്ടത്തില്‍ കുട്ടികളുടെ പഠനം ഓണ്‍ലൈനായതോടെ ഇപ്പോള്‍ കുട്ടികള്‍ സമയം ചിലവിടുന്നത് മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും മറ്റുമാണ്. ഇത്തരത്തില്‍ മകളുടെ അമിത ഫോണ്‍ ഉപയോഗം മൂലം ജീവനൊടുക്കിയിരിക്കുകയാണ് ഒരമ്മ. ചെന്നൈയിലാണ് സംഭവം.മകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ സമയം ചെലവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് അമ്മ ജീവനൊടുക്കിയത്. ചെന്നൈ മണിമംഗലം സ്വദേശി ശോഭന്‍ രാജിന്റെ ഭാര്യ തമിഴരശിയാണു വീട്ടില്‍ തൂങ്ങി മരിച്ചത്.പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ഇവരുടെ മൂത്തമകള്‍ സദാസമയവും മൊബൈല്‍ ഫോണില്‍ ചെലവഴിക്കുന്നതിനെച്ചൊല്ലിയുള്ള വഴക്കിനു പിന്നാലെയാണ് അമ്മ ജീവനൊടുക്കിയത്.