IndiaLatest

സമ്പദ് വ്യവസ്ഥകളില്‍ ഇന്ത്യയ്ക്ക് മിന്നും വിജയം

“Manju”

ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളുടെ പട്ടികയില്‍ വന്‍ മുന്നേറ്റവുമായി ഇന്ത്യ. വളര്‍ച്ച മികവ് നിര്‍ണയിക്കുന്ന പട്ടികയിലാണ് ഇന്ത്യയുടെ മിന്നും വിജയം. പിഎച്ച്‌ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2022 ല്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കാണ് മുന്നേറിയത്. 2019 ല്‍ റാങ്ക് പട്ടികയില്‍ ആറാമത് ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. കോവിഡ്, റഷ്യയുക്രെയിന്‍ യുദ്ധം, നാണയപ്പെരുപ്പം, വിതരണ ശൃംഖലയിലെ തടസങ്ങള്‍ എന്നിവ നിലനില്‍ക്കുമ്ബോഴും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.

സാമ്പത്തിക രംഗത്ത് മികച്ച പ്രകടനം നടത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, മികവ് നിര്‍ണയിക്കുന്ന എല്ലാ സൂചികകളിലും ഇന്ത്യയ്ക്കാണ് മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. റാങ്ക് പട്ടികയില്‍ ഇത്തവണ കാനഡയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനമായിരുന്നു. ചൈനയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ഇറ്റലി, ജപ്പാന്‍, അമേരിക്ക എന്നിവയാണ് നാലു മുതല്‍ ആറുവരെയുളള സ്ഥാനങ്ങള്‍ പങ്കിട്ടത്.

Related Articles

Back to top button