KeralaKozhikodeLatest

മഴ കഴിഞ്ഞാലുടന്‍ റോഡ് പണി ആരംഭിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

“Manju”

കോഴിക്കോട്: മഴ കഴിഞ്ഞാല്‍ ഉടന്‍ റോഡ് പണി തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. അറ്റകുറ്റപ്പണികള്‍ക്കായി 119 കോടി രൂപ അനുവദിച്ചു. റോഡ് അറ്റകുറ്റപ്പണി ചെയ്തു കഴിഞ്ഞാല്‍ കരാറുകാരന്റെ ജോലി തീരില്ല. പരിപാലന കാലയളവില്‍ റോഡിലുണ്ടാകുന്ന തകരാറുകള്‍ എല്ലാം കരാറുകാരന്‍ തന്നെ പരിഹരിക്കണം. കാലാവധി കഴിഞ്ഞ റോഡിനു റണ്ണിംഗ് കോണ്‍ട്രാക്‌ട് നല്‍കാനാണ് തീരുമാനം. മഴ ഇല്ലാത്ത ദിവസം റോഡ് പണി നടത്തും.

കൂടാതെ, ജല അതോറിറ്റി റോഡുകള്‍ പൊളിക്കുന്നത് സംബന്ധിച്ച്‌ നിരവധി പരാതികള്‍ കിട്ടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമം തുടങ്ങി. ഉടന്‍തന്നെ യോഗം വിളിച്ച്‌ പ്രശ്‌ന പരിഹാരം കാണും. ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
റസ്റ്റ് ഹൗസുകളിലെ ശുചിത്വം ഒരു പ്രധാന ഘടകമാണ്. തെറ്റായ രീതികളോട് കോംപ്രമൈസ് ചെയ്യാന്‍ സാധിക്കില്ല. എണ്ണയിട്ട യന്ത്രം പോലെ സംവിധാനത്തെ ചലിപ്പിക്കാന്‍ സാധിക്കണമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

Related Articles

Back to top button